ഫാ. ബിൻസ് ചേത്തലിൽ ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക അസി. വികാരിയായി ചുമതലയേറ്റു

ഷിക്കാഗോ തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക ദൈവാലയത്തിന്റെ പുതിയ അസി. വികാരിയായി ഫാ. ബിൻസ് ചേത്തലിൽ ശ്രുശ്രൂഷ ഏറ്റെടുത്തു. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരിയായും ഫിലഡൽഫിയ സെൻറ് ജോൺ ന്യൂമാൻ മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് നിയമിതനായത്. തിരുഹൃദയ ഫൊറോന ഇടവക എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ അച്ചനെ സ്വീകരിക്കുകയും വി. കുർബ്ബയ്ക്ക് മുമ്പായി സ്വാഗതം ചെയ്തു. ദൈവജനത്തിനായി വി. കുർബ്ബാന അർപ്പിക്കുകയും ശുശ്രൂഷ ചെയ്ത് കടന്ന്പോയ എബ്രഹാം മുത്തോലത്ത് അച്ചനെ പ്രത്യേകം സ്മരിക്കുകയും വികാരി തോമസ്സ് മുളവനാൽ അച്ചനെ നന്ദിയോടെ ഓർക്കുകയും ചെയ്ത് എല്ലാവരുടെയും ആത്മാത്ഥമായ പ്രാർത്ഥനയും സഹകരണവും അപേക്ഷിക്കുകയും ചെയ്തു.

 

Leave a Comment

More News