ശബരിമല വിമാനത്താവളം നിർമാണ പ്രവർത്തങ്ങൾ ഉടൻ; സർവേയും അതിർത്തി നിർണയവും 2023 ഡിസംബർ ആദ്യ വാരത്തിൽ പൂർത്തിയാകും

ഡാളസ്: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർവേയും അതിർത്തി നിർണയും അടുത്ത ആഴ്ചയിൽ ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ. ഇതോടൊപ്പം കമ്പനി അതിരുകല്ല് സ്ഥാപിക്കും. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് പദ്ധതിക്കുള്ള സർവേ നടത്തി അതിർത്തി നിർണയിക്കുക.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഒഴിവാക്കി ആദ്യം സ്വകാര്യസ്ഥലം അളന്ന് അതിരുകല്ല് സ്ഥാപിക്കുന്നതിൽ പരാതികൾ ഉയർന്നതോടെയാണ് എസ്റ്റേറ്റിലും സ്വകാര്യ ഭൂമിയിലും ഒരുമിച്ച് സർവേ നടത്തി അതിരുകല്ല് സ്ഥാപിക്കാൻ തീരുമാനിച്ചത്.
സർവേയിലൂടെ അതിർത്തി നിർണയിച്ച് ഓരോ മീറ്റർ അകലത്തിലും കല്ല് സ്ഥാപിച്ച് അടയാളപ്പെടുത്തും. ഒരു മാസത്തിനുള്ളിൽ സർവേയും അതിർത്തി നിർണയവും പൂർത്തിയാക്കാനാണ് കേരള വ്യവസായ വികസന കോർപറേഷൻ കമ്പനിക്ക് നിർദേശം നൽകിയിരിക്കുന്നത്.

വളരെ ത്വരിതഗതിയിൽ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തങ്ങൾ നടത്തുവാനുള്ള നീക്കത്തിലാണ് കേരള വ്യവസായ വികസന കോർപറേഷൻ.

എന്നാൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ വക്താവ് പലവിധ മുട്ടാത്തർക്കവുമായിട്ടു രംഗത്തുണ്ട്. കേന്ദ്ര കേരളാ സർക്കാരിന്റെ ഒരു നിർമാണ പദ്ധതിക്ക് ബിലീവേഴ്സ് ഈസ്റ്റേൺ സഭ തടസ്സമായി വന്നാൽ ഇടവപ്പാതി മഴയ്ക്ക് പൊട്ടി മുളച്ച ഒരു സഭയുടെ പതിനായിരത്തില്‍‌പരം കോടികളുടെ ആസ്തികളൊക്കെ സഭാ പ്രധിനിധി തെളിയിക്കേണ്ടി വരും. വെറുതെ വടി കൊടുത്തു അടി വാങ്ങാൻ മുതിരില്ല എന്നത് തീർച്ച.

മലയോര ഗ്രാമ പ്രദേശങ്ങളുടെ വികസനം കാതോർത്തു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും 2023 -ൽ തന്നെ ഗ്രീൻ ഫീൽഡ് ശബരി വിമാനത്താവളത്തിന്റെ അതിർത്തി നിർണയവും സ്ഥലമെടുപ്പും പൂര്ണമാകും എന്നതിൽ ഒരു സംശയവും വേണ്ട.

ആയിരകണക്കിന് പ്രവാസികളുടെ റബർ തോട്ടങ്ങളും കൃഷിയിടങ്ങളും വളരെ നഷ്ടത്തിൽ ഒന്നും ചെയ്യാതെ ഈ പദ്ധതിയുടെ സമീപത്തായി കിടക്കുകയാണ്. എല്ലാവരും ഈ പദ്ധതി നടന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണ്. ഈ പദ്ധതിയുടെ 5 കിലോ മീറ്ററിനുള്ളിലാണ് ലോക കോടീശ്വനായ സണ്ണി വർക്കിയുടെ കുടുംബവും വസ്തു വകകളും. പതിനായിരക്കണക്കിന് പ്രവാസികളുള്ള മലയോര മേഖലയിൽ വിമാനത്താവള നിര്‍മ്മാണത്തിലൂടെ മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറിക്കിട്ടും. വികസന വിപ്ലവം തന്നെ നടക്കും.

Print Friendly, PDF & Email

Leave a Comment