മലയാളി നഴ്സിനെ കുത്തി വീഴ്ത്തി കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ

ഡാളസ്: മലയാളി നേഴ്‌സിനെ കുത്തി വീഴ്ത്തിയതിനു ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ. ഫ്ളോറിഡയിലെ ബ്രോവാഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

കോട്ടയം മോനിപ്പളളി ഉരാളിൽ വീട്ടിൽ പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയ് (27) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവായ ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ (നെവിൻ-37) യാണ് കോടതി ശിക്ഷ വിധിച്ചത്.

മയാമിയിലെ കോറൽ സ്പ്രിംഗിലുള്ള ബ്രോവാഡ് ഹെൽത്ത് ഹോസ്പിറ്റിൽ നഴ്സായിരുന്ന മെറിൻ ജോലി സ്ഥലത്തു നിന്ന് മടങ്ങുന്നതിനിടെയാണ് ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ ഒളിച്ചിരുന്ന് നെവിന്‍ ഈ ക്രൂരകൃത്യം നടത്തിയത്. സംഭവം നടന്നത് 2020 ജൂലൈ 28 ആയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് കൊടുത്ത് വേര്‍പിരിഞ്ഞു താമസിക്കുന്നതിനിടയിലാണ് പ്രതി ഈ ക്രൂരത കാട്ടിയത്.

Print Friendly, PDF & Email

Leave a Comment