സാമൂഹിക സമത്വം പുലരണമെങ്കിൽ ജാതി സെൻസസ് നടപ്പാക്കണം: വെൽഫെയർ പാർട്ടി

തിരുവക്കാട്: ഭൂമിയും വിഭവങ്ങളും ഒക്കെ ഇവിടുത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജാതി സെൻസസിലൂടെ മാത്രമേ സാമൂഹിക നീതി പുലരുകയൊള്ളൂ. പ്രതിപക്ഷ മുഖ്യമന്ത്രിമാരുള്ള പല സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തുവാൻ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലും ഉടനെ നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ ആവശ്യപ്പെട്ടു.

കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന മങ്കട മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെപി എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി സി എച്ച് സലാം മാസ്റ്റർ സ്വാഗതവും, അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു.

എം. കെ ജമാലുദ്ദീൻ, നസീമ സിഎച്, ഡാനിഷ് മങ്കട, മുഖീം കൂട്ടിലങ്ങാടി, സൈതാലി വലമ്പൂര്, ഷിഹാബ് തിരൂർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News