മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനാചരണവും മെഡിക്കൽ ക്യാമ്പും നാളെ

എടത്വ: മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകൻ മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നവംബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നേത്ര വിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് . സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ ഉണ്ടായിരിക്കും.

ക്യാമ്പ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.ഫാദർ റെജി കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാദർ ഫിലിപ്പ് വൈക്കത്തു ക്കാരൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തും.വാർഡ് അംഗം രേശ്മ ജോൺസൺ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഡയാലിസിസ് കിറ്റുകളുടെ വിതരണം ഐ.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ. മനീഷ് നായർ നിർവഹിക്കുമെന്ന് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ലിസ്സാ വരമ്പത്ത്, സിസ്റ്റർ ലീമാ റോസ് എന്നിവർ അറിയിച്ചു.

Leave a Comment

More News