മർകസ് സാമൂഹ്യ കുടിവെള്ളപദ്ധതി സമർപണം കൊടുവള്ളിയിൽ (18/11/2023 ശനി)

കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ വകുപ്പായ ആർ.സി.എഫ്.ഐ കൊടുവള്ളി കല്ലിടുക്കിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് 18/11/2023 ശനിയാഴ്ച നാടിന് സമർപ്പിക്കും. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിക്കുന്നത്. പ്രദേശത്തെ 25 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനുമാണ് ഇന്നുനടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്.

ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. വയനാട് ജില്ലയിലെ കൽപറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂർ, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ് നാൽപത് മുതൽ അറുപത് കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം മർകസ് നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി നൂറിലധികം കിണറുകളും ഈ വർഷം നിർമിച്ചുനൽകിയിട്ടുണ്ട്.

സമർപ്പണ ചടങ്ങ് അഡ്വ. പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി നാടിന് സമർപ്പിക്കും. കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, ഹസീന എളൻചോട്ടിൽ, ജമീല കളത്തിങ്ങൽ, ഷഹർബാനു അസ്സയിൻ, മർകസ് നാഷണൽ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സിപി സിറാജ് സഖാഫി, കുടിവെള്ള പദ്ധതി കോർഡിനേറ്റർ സയ്യിദ് മിസ്അബ് മശ്ഹൂർ നൂറാനി, ശറഫുദ്ധീൻ ടിസി സംബന്ധിക്കും.

Print Friendly, PDF & Email

Leave a Comment

More News