നാലര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്ഡിപിഐ നേതാവിനെ അറസ്റ്റു ചെയ്തു

മലപ്പുറം: നാലര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വട്ടംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മുഹമ്മദ് അഷ്റഫിനെ (56) യാണ് അറസ്റ്റു ചെയ്തത്. നാലര വയസ്സുകാരിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞാപ്പ ഒരു ദിവസം തന്റെ ഓട്ടോയിൽ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവമറിഞ്ഞ രക്ഷിതാക്കൾ സ്‌കൂളിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ധ്യാപകർ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുഞ്ഞിപ്പക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.

Leave a Comment

More News