തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

തലവടി: കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തോട്ടുകടവിൽ ജോയമ്മ ജോർജ് (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തലവടി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. പരേത ചേന്നങ്കരി ചെമ്പിക്കളം പടിഞ്ഞാറേക്കളത്തിൽ കുടുംബാംഗമാണ്.

ഭർത്താവ്: ജോർജ് ടി. ഏബ്രഹാം. (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക് ).

മക്കൾ: ഐവി, റൂബി, റോയി ജോർജ്ജ്‌ എബ്രഹാം (സഹായ മെഡിക്കൽ സ്റ്റോർ, ചെങ്ങന്നൂർ ).

മരുമക്കൾ: ജോൺസൺ പൗവ്വത്തിലാത്ത് (തിരുവല്ല), ജോളി അമ്പാട്ട് (പുന്നവേലി ), ആനി ഏബ്രഹാം ( അദ്ധ്യാപിക, കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ).

നിര്യാണത്തിൽ തോമസ് കെ. തോമസ് എം.എൽ.എ, കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ, വർക്കിംഗ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, സെക്രട്ടറി ജെയിംസ് കോളാക്കോട്ട്, ഐക്യ രാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള, സി എം എസ് ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യൂ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി സജി ഏബ്രഹാം പരുമൂട്ടിൽ എന്നിവർ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News