വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിച്ച മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ മർദനമേറ്റത്. കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ മരുമകൾ മഞ്ജു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം നടന്നത്.

ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ് മ­​ഞ്­​ജു മോ​ള്‍ തോ​മ­​സ്. ഭര്‍തൃമാതാവിനെ ഇവര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം . നിവര്‍ന്നുനില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദ്ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഏലിയാമ്മ ചികിത്സ തേടിയിരുന്നു.

https://fb.watch/oXtW6Y-76P/

https://fb.watch/oXsX8EoP2B/

Leave a Comment

More News