നേപ്പാളിൽ 380 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ

കാഠ്മണ്ഡു: നേപ്പാളിലെ ഭരത്പൂർ നഗരത്തിൽ ചൊവ്വാഴ്ച 380 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി നേപ്പാള്‍ പോലീസ് അറിയിച്ചു.

ട്രക്കുകളുടെ പതിവ് പരിശോധനയിലാണ് 45 കാരനായ അനിൽ ഗിരി, 30 കാരനായ രാജ്പാൽ എന്നീ രണ്ട് പേരെ ചിറ്റവാൻ ജില്ലാ പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 380 കിലോ ഹാഷിഷ് പോലീസ് കണ്ടെടുത്തു.

അനിൽ ട്രക്ക് ഡ്രൈവറും രാജ്പാൽ സഹായിയുമാണ്. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് ഇരുവരും. 28 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ട്രക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

More News