ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ സേവാ കേന്ദ്രം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്. പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ നടന്നു. ട്രസ്റ്റീ ബോർഡ് അംഗം രാജു പിള്ളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെ വിവിധ തീർഥാടന സൗകര്യങ്ങൾ മന്ത്ര ഒരുക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സേവാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.

