റൺവേയിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; 130 യാത്രക്കാർ സുരക്ഷിതര്‍

ചെന്നൈ: വ്യാഴാഴ്ച ചെന്നൈയിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന അന്താരാഷ്ട്ര വിമാനത്തിന്റെ ടയര്‍ റൺവേയിൽ വെച്ച് പൊട്ടിത്തെറിച്ചു. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന 130 യാത്രക്കാരും സുരക്ഷിതരാണെന്നും, അവരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയതായും അധികൃതര്‍ പറഞ്ഞു.

മലേഷ്യയുടെ തലസ്ഥാനത്തേക്ക് പറന്നുയരുന്നതിന് മുമ്പ് വിമാനത്തിന്റെ പിൻ ടയർ പൊട്ടിത്തെറിച്ചതായി ഒരു മുതിർന്ന വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതരായി ഇറക്കി നഗരത്തിന് സമീപമുള്ള ഹോട്ടലുകളിൽ താമസിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ വിമാനം പറന്നുയരുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. സംഭവത്തെത്തുടർന്ന് മറ്റു വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News