മാവേലിക്കരയ്ക്ക് സമീപം വാഹനാപകടത്തിൽ എൻ കെ പ്രേമചന്ദ്രന് പരിക്കേറ്റു

ആലപ്പുഴ: ഇന്ന് (ജനുവരി 22 തിങ്കളാഴ്‌ച) ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്ത് പുതിയകാവിൽ വെച്ച്‌ എൻ.കെ.പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അദ്ദേഹത്തിന് നിസാര പരിക്കേറ്റു. മുഖത്തും കാലിനും പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“ഞങ്ങൾ സമഗ്രമായ ഒരു മെഡിക്കൽ വിലയിരുത്തൽ നടത്തുകയും ഒരു മണിക്കൂറിലധികം അദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഒരു ഓർത്തോപീഡിസ്റ്റും ഒരു സർജനും അദ്ദേഹത്തെ പരിശോധിച്ചു. പരിക്ക് ഗുരുതരമല്ല. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ അദ്ദേഹത്തെ ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു,” മാവേലിക്കര ജില്ലാ ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു.

ചങ്ങനാശേരിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന പ്രേമചന്ദ്രൻ വാഹന ഷോറൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന പുതുതായി വാങ്ങിയ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

More News