സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സ്കൂളിന് അവധി നല്‍കി; കാസര്‍ഗോഡ് സ്കൂളിനെതിരെ അന്വേഷണം

കാസർഗോഡ്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സ്‌കൂൾ അവധിയാക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടു. കാസർഗോഡ് കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളാണ് ഇന്ന് (ജനുവരി 22) അവധി പ്രഖ്യാപിച്ചത്. അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്.

അതേസമയം, സ്‌കൂളിന് പ്രാദേശിക അവധിക്ക് അപേക്ഷിച്ചതായും സൂചനയുണ്ട്. എന്നാൽ, അപേക്ഷ പരിഗണിച്ചില്ലെന്ന് ഡിഇഒ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു. കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമില്ലാതെ അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. അടുത്ത 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് സ്‌കൂളിന് അവധി നല്‍കിയത് ഏറെ വിവാദമായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങുമായി ബന്ധപ്പെട്ടാണ് സ്‌കൂളിന് അവധി നല്‍കുന്നതെന്നാണ് സ്‌കൂളിനെ പ്രധാനാധ്യാപകന്‍ ഡിഇഒക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് സ്‌കൂളിന് എങ്ങനെയാണ് അവധി നല്‍കാന്‍ കഴിയുന്നതെന്നാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം.

സ്‌കൂളിന് അവധി നല്‍കാന്‍ പ്രധാനാധ്യാപകന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നാണ് ഡിഇഒ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിഇഒ പറഞ്ഞു. എന്നാല്‍ സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ പ്രധാനാധ്യാപകന് അധികാരമുണ്ടെന്നും അവധിയെടുത്ത ദിവസത്തിന് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനം ആക്കുമെന്നും സ്‌കൂള്‍ അധികൃതരും പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News