പി എസ് സി ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റിയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി പി എസ് സി ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന പരിപാടിയിൽ സിജി ട്രെയിനർ ഡോ. ജയഫർ അലി ഒറിയന്റെഷൻ സെഷൻ അവതരിപ്പിച്ചു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, പീപ്പിൾസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറഞ്ചേരി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ റമീം പി എ സ്വാഗതവും സാബിക്ക് വെട്ടം നന്ദിയും പറഞ്ഞു.

Leave a Comment

More News