കൾച്ചറൽ ഫോറം മലപ്പുറം കെ.എൽ 10 സർക്കീട്ട്

കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ശ്രദ്ധേയമായി. ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാരക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി മുഖ്യാതിഥിയായി. സര്‍ക്കീട്ടിന്റെ ഭാഗമായി അൽ ഗുവൈരിയ പാർക്കിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടന്നു.

കൾച്ചറൽ ഫോറം മുൻ സംസ്ഥാന പ്രസിഡൻ്റ് മുനീഷ് എ സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രവർത്തന കാലയളവിലേക്ക് പ്രവേശിച്ച കൾച്ചറൽ ഫോറത്തിൻ്റെ ജില്ലാ -മണ്ഡലം നേതൃത്വങ്ങളും പ്രവർത്തകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും പ്രവർത്തകരെ ഊർജ്ജസ്വലരാക്കുവാനും കെ.എൽ 10 സർക്കീട്ട് ഫലപ്രദമായെന്ന് ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര പറഞ്ഞു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ഷമീർ വി.കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറി ഫഹദ് മലപ്പുറം, കലാ-കായിക വിഭാഗം കൺവീനർ ഇസ്മായിൽ വെങ്ങാശ്ശേരി, റഹ്‌മത്തുള്ള കൊണ്ടോട്ടി, അസ്ഹർ അലി , ഷിബിലി മഞ്ചേരി, ഷബീബ് അബ്ദുൾറസാക്ക് തുടങ്ങിയവർ നേതൃത്വം നല്‍കി.

കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട്
Print Friendly, PDF & Email

Leave a Comment

More News