റിയൽ എസ്റ്റേറ്റ് രംഗത്തെ സാധ്യതകൾ കെ.ഇ.സി കഫെ ടോക്ക് സംഘടിപ്പിച്ചു

ജി.സി.സി യിലും ഇന്ത്യയിലുമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ് അവസരത്തെ കുറിച്ച് കേരള എന്റർപ്രെണേഴ്സ് ക്ലബ് കഫേ ടോക്ക് സംഘടിപ്പിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ജി.സി.സി യിലെയും ഇന്ത്യയിലെയും ബിസിനസ് അവസരങ്ങൾ, അത് സംബന്ധമായ സംശയങ്ങളും സങ്കീര്‍ണ്ണതകളും ചർച്ചയായി.റിയൽ എസ്റ്റേറ്റ് രംഗത്തെ ദീർഘകാല പരിചയ സമ്പന്നരായ ബിൽഡർ പോൾ തോമസ്, വിപണന വിദഗ്ധരായ ഹക്സർ സി.എച്ച്, മശ്ഊദ് തങ്ങൾ, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ മലയാളി സാന്നിധ്യം എ സത്താർ എന്നിവർ അനുഭവങ്ങല്‍ പങ്ക് വെച്ചു.

കെ.ഇ.സി പ്രസിഡന്റ് മജീദലി, കഫെ ടോക്ക് കോർഡിനേറ്റർ അഡ്വ. ഇഖ്ബാൽ, വൈസ് ചെയർമാൻ ശരീഫ് ചിറക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News