ഖുർആനെയും റമദാനെയും ചേർത്ത് പിടിച്ച് കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണം: പാളയം ഇമാം

‘റയ്യാൻ വിളിക്കുന്നു’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന വഅള് പരമ്പരയുടെ ഭാഗമായി കൂട്ടിലങ്ങാടിയിൽ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി റമദാൻ പ്രഭാഷണം നിർവഹിക്കുന്നു.

കൂട്ടിലങ്ങാടി : ഖുർആനെയും റമദാനെയും ചേർത്ത് പിടിച്ച് കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കുവാൻ വിശ്വാസി സമൂഹത്തിന് സാധ്യമാവണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. നോമ്പിലൂടെ നേടിയെടുക്കുന്ന മഹത്വം മറ്റൊരു സുകൃതത്തിലൂടെയും നേടിയെടുക്കാൻ സാധിക്കില്ല. കുറഞ്ഞ ആയുസ്സ് കൊണ്ട് കൂടുതൽ പുണ്യങ്ങൾ നേടാൻ കഴിയുന്ന, എല്ലാ വേദ ഗ്രന്ഥങ്ങളും അവതരിച്ച മാസമാണ് റമദാനെന്നും അദ്ദേഹം പറഞ്ഞു. ‘റയ്യാൻ വിളിക്കുന്നു’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന വഅള് പരമ്പരയുടെ ഭാഗമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ, ഇ.സി സൗദ, സി.എച്ച് യഹ് യ എന്നിവർ സംസാരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News