വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. കൊല്ലം അഞ്ചലിൽ നിന്നാണ് അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ കാണാതായത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

മലമുകളിലെ റബ്ബർ തോട്ടത്തിൽ കുട്ടി എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.

Print Friendly, PDF & Email

Leave a Comment

More News