ഭാര്യയ്ക്ക് ഒലിവിനോട് കടുത്ത പ്രണയം; വിവാഹ മോചനത്തിന് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തു

കുവൈറ്റ് : ഒലിവുകളോടുള്ള കടുത്ത പ്രണയം കാരണം കുവൈറ്റിലെ ഒരു യുവാവ് ഭാര്യയ്‌ക്കെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്തു. നിലവിൽ കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസ് കുവൈറ്റ് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ-യഹ്‌യയാണ് എക്‌സിൽ പങ്കുവെച്ചത്.

വിവാഹമോചനത്തിന് മറ്റ് പല ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഭർത്താവിൻ്റെ നിയമനടപടികൾ പ്രാഥമികമായി ഭാര്യയുടെ ഒലിവുകളോടുള്ള ഇഷ്ടമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്ന് അൽ-യഹ്യ വെളിപ്പെടുത്തുന്നു.

തനിക്ക് ഒലിവിൻ്റെ മണം ഇഷ്ടപ്പെടാത്തതിനാല്‍ ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് ഭർത്താവ് വാദിക്കുന്നു. ഈ പ്രശ്നത്തെക്കുറിച്ച് ഭാര്യയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അത് തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായെന്നും അൽ യഹ്യ പറഞ്ഞു.

ഒലിവുകളോടുള്ള ഇഷ്ടം ഉപേക്ഷിക്കാൻ ഭാര്യ വിസമ്മതിച്ചു. ഒലിവ് ഇല്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് ഭാര്യ തുറന്നു പറഞ്ഞതാണ് വിവാഹമോചന കേസ് ഫയൽ ചെയ്യാൻ ഭർത്താവിനെ പ്രേരിപ്പിച്ചത്.

Leave a Comment

More News