മെഴ്‌സി ടൈറ്റസ് (66) ഡാളസിൽ അന്തരിച്ചു

ഡാളസ്: പരേതരായ കോട്ടയം പാമ്പാടി മലയമറ്റം എം.വി. വർഗീസിന്റെയും മറിയാമ്മ വര്‍ഗീസിന്റെയും മകളും, ഉണ്ണൂണ്ണി ടൈറ്റസ്സിന്റെ ഭാര്യയുമായ മെഴ്‌സി ടൈറ്റസ് (66) ഫെബ്രുവരി 20-ന് വൈകീട്ട് ഡാളസില്‍ അന്തരിച്ചു.

പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി.പി.എം) ചർച്ചിൽ അംഗമായിരുന്നു. ചർച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവര്‍സീയർ പാസ്റ്റർ എം.വി. ചാക്കോയുടെ മൂത്ത സഹോദരപുത്രി കൂടിയായ പരേത, ഡാളസ് കൗണ്ടിയിലെ പാർക്‌ലാന്റ് ആശുപത്രിയില്‍ അനേക വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ബ്ലസൻ ടൈറ്റസ്, ബിജോയ് ടൈറ്റസ്. മരുമക്കൾ: ഷെൽബി ഐപ്പ്, റൂബി സാം

സഹോദങ്ങൾ: എം. വി. വർഗീസ് (കൊച്ചി), പാസ്റ്റർ ജെയിംസ് വർഗീസ് (പാമ്പാടി), സ്റ്റാൻലി വർഗീസ് (ഭോപ്പാൽ), അന്നമ്മ മാത്യു (ബംഗളുരു).

ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിമുതല്‍ രാത്രി 9:00 മണിവരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ പ്രാർത്ഥനയും പൊതുദർശനവും ഉണ്ടായിരിക്കുന്നതാണ് (2545 JOHN WEST ROAD, DALLAS, TX 75228).

ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടൈറ്റസ് 214-235-7364.

Leave a Comment

More News