കേരളാ ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവര്‍ത്തനോദ്ഘാടനവും “കാവ്യ പൊന്‍പുലരി”യും ഫെബ്രുവരി 24-ന്

ഡാളസ്:‌ കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് ഫെബ്രുവരി 24 നു പ്രവർത്തോദ്ഘാടനവും “കാവ്യ പൊൻപുലരി “എന്ന പരിപാടിയും മുഖ്യാഥിതിയായ പ്രശസ്ത എഴുത്തുക്കാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും.

സൂം (zoom) സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച (2-24-24) രാവിലെ 10 മണിക്ക് (CST) /11മണി (EST) എന്ന സമയത്ത്. അമേരിക്കൻ എഴുത്തുക്കാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്,(ജനനി പത്രാധിപൻ ), ശങ്കർ മന (ലാന, പ്രസിഡന്റ്‌ ) എന്നിവർ ആശംസകൾ അറിയിക്കും.

എല്ലാ സാഹിത്യപ്രേമി കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. കാനഡയിൽ നിന്നും,

അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലും വസിക്കുന്ന കവികൾ ഇതിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News