കേരളാ ലിറ്റററി സോസൈറ്റിക്ക് നവ നേതൃത്വം

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ 2024-25 വർഷത്തെക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ജനുവരിയിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ഷാജു ജോൺ (പ്രസിഡന്റ്‌ ), ഹരിദാസ്‌ തങ്കപ്പൻ (സെക്രട്ടറി ), സിജു വി ജോർജ് (വൈസ് പ്രസിഡന്റ്‌ ), സാമുവൽ യോഹന്നാൻ (ജോയിന്റ് സെക്രട്ടറി ), സി. വി ജോർജ് (ട്രഷറർ),
അനശ്വർ മാമ്പിള്ളി (ജോയിന്റ് ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടിയായി ഫെബ്രുവരി 24ന് “പ്രവർത്തനോദ്ഘാടനവും കാവ്യപ്പൊൻപുലരിയും” നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്, ശങ്കർ മന (ലാന, പ്രസിഡന്റ്‌) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു.

അമേരിക്കയിൽ മലയാള സാഹിത്യ സദസ്സുകൾക്ക് തുടക്കം കുറിച്ച സംഘടനയാണ് കേരള ലിറ്റററി സൊസൈറ്റി (KLS). പുതു സാഹിത്യക്കാരന്മാരെയും പുതു സാഹിത്യ സൃഷ്ടിയെയും പരിചയപ്പെടുത്തി സാഹിത്യ സദസ്സുകളെ സർവ്വ സ്വീകാര്യതയിലേക്കും നയിക്കുന്ന ഈ സംഘടന 1992 ൽ ഡാളസിലാണ് ആരംഭിച്ചത്. എല്ലാ എഴുത്തുകാരെയും ഭാഷാ സ്നേഹികളെയും കെ എൽ എസ്‌ അംഗങ്ങളാകാൻ കെ എൽ എസ്‌ പ്രവർത്തക സമിതി സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News