ഐ.പി.എച്ച് പുസ്തക മേളയിൽ സെമിനാർ സംഘടിപ്പിച്ചു

ഐ.പി.എച്ച് പുസ്തക മേളയിൽ ‘ഖിലാഫത്താനന്തര മുസ്‌ലിം ലോകം നൂറു വർഷങ്ങൾ’ ചർച്ച മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ടൗൺ ഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തക മേളയുടെ രണ്ടാം ദിനം ‘ഖിലാഫത്താനന്തര മുസ്‌ലിം ലോകം നൂറു വർഷങ്ങൾ’ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആറര നൂറ്റാണ്ടോളം ലോകത്ത് ഹൃദ്യമായ ഭരണം കാഴ്ച വെച്ച ഉസ്മാനിയ ഖിലാഫത്ത് തകർക്കുന്നതിന് വേണ്ടി സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികൾ നടത്തിയ ഗൂഢാലോചനകൾ വിശദമായ പഠനത്തിന് വിധേയമാക്കണമെന്നും അത് പുതു തലമുറക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ചരിത്രവും അവരുടെ സംഭാവനകളും തമസ്ക്കരിക്കാൻ ഇന്ത്യയിലും ലോകത്തും ശ്രമങ്ങൾ നടക്കുമ്പോൾ ഇത്തരം സെമിനാറുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. എ.എ ഹലീം രചിച്ച ‘ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്കാരം’ എന്ന പുസ്തകം ഒ. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. ഗ്രന്ഥത്തിൻ്റെ എഡിറ്റർ ഗ്രന്ഥ പരിചയം നടത്തി. ഡോ എ.എ ഹലീം ഗ്രന്ഥം ഉസ്മാനിയ ഖിലാഫത്തിനെക്കുറിച്ച് പാശ്ചാത്യർ വളച്ചൊടിച്ച ചരിത്രമാണ് ഇന്ന് നാം വായിക്കുന്നത്. ഫലസ്തീൻ ജനതയെയും രാഷ്ട്രത്തെയും നിഷ്ക്കാസനം ചെയ്യാനുള്ള ശ്രമങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഡോ. എ.എ ഹലീമിന്റെ പുസ്തകത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിനെയും അദ്ദേഹം അഭിനന്ദിച്ചു ഖിലാഫത്തിൻ്റെ തകർച്ച ഇസ് ലാമിൻ്റെ ആഗോള രാഷ്ട്രീയ കർത്യത്തിൻ്റെ നഷ്ടമാണെന്നും അതിനെ കുറിച്ച ഇത്തരം ഒരു ചർച്ച പുതിയ കാലത്ത് നഷ്ടപ്പെട്ട കർത്യത്വം എങ്ങനെ തിരിച്ച് പിടിക്കാം എന്നതിനെ കുറിച്ച പുതിയ ഭാവനകളെ കുറിച്ച അന്വേഷണമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തക മേളയിൽ നിന്ന്

കെ.ടി. ഹുസൈൻ മോഡറേറ്ററായിരുന്നു. ശിഹാബ് പൂക്കോട്ടൂർ, പി.കെ. ജമാൽ, ഡോ. മോയിൻ മലയമ്മ, വാഹിദ് ചുള്ളിപ്പാറ, അബ്ബാസ് കൂട്ടിൽ, കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ സംസാരിച്ചു.

പുസ്തകമേളയിലെ രണ്ടാമത്തെ സെഷനിൽ യു.കെ അബൂസഹ് ലയുടെ ജീവിത യാത്ര, വിഹായസ്സിന്റെ വിരിമാറിൽ എന്നി പുസ്തകങ്ങൾ കെ.പി കമാലുദ്ദീൻ പ്രകാശനം ചെയ്തു. സെഷനിൽ ഡോ. ജമീൽ അഹമ്മദ്, ഡോ. വി ഹിക്മത്തുള്ള, പി.ടി കുഞ്ഞാലി, ജാബിർ സുലൈം, യു.കെ‌മുഹമ്മദലി, എൻ.കെ മുഹ്സിന ജഹാൻ എന്നിവർ സംസാരിച്ചു.

ഷാനവാസ്, യു.കെ സഹ് ല, ശരീഫ് കൊച്ചിൻ, ഉബൈദ് കുന്നക്കാവ് എന്നിവർ അബൂ സഹ് ലയുടെ പാട്ടുകൾ അവതരിപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുസ്‌ലിം സ്ത്രീ പൊതുഭാവനയും വൈവിധ്യങ്ങളും വിഷയത്തിൽ സെമിനാർ നടക്കും. നാല് മണിക്ക് ‘ സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും’ വിഷയത്തിലെ ചർച്ച ഡോ. അബ്ദുസ്സലാം വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 06:30 ന് ‘ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ കെ.ഇ.എൻ സംസാരിക്കും.

Print Friendly, PDF & Email

Leave a Comment

More News