ജമാഅത്തെ ഇസ്ലാമി ഖുർആൻ സമ്മേളനം നടത്തി

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ ഖുർആൻ സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

കൂട്ടിലങ്ങാടി : ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ ഖുർആൻ സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.

‘ഖുർആനിന്റെ ഭാഷാ സൗന്ദര്യം’ വിഷയത്തിൽ ഫലാഹിയ കോളേജ് അസി. പ്രൊഫ. അസ്ഹർ പുള്ളിയിൽ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി ആദരിച്ചു. ലയ്യ എൻ.കെ ഫലസ്തീൻ ഐക്യദാർഢ്യ ഗാനം ആലപിച്ചു. ടി അബ്ദുൽ ഗഫൂർ ഖിറാഅത്ത് നടത്തി. ഖുർആൻ സ്റ്റഡി ഏരിയ കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News