നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ ഇഫ്താർ സംഗമം നടന്നു

നവജീവൻ അഭയകേന്ദ്രം മാനേജർ ടി.എം. ഷെരീഫ് സംസാരിക്കുന്നു

കൊല്ലം:നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രഗത്ഭ വ്യക്തികൾ പങ്കെടുത്ത ഇഫ്താർ സംഗമം നടന്നു. നവജീവൻ മാനേജർ ടി.എം.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.

ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ അബ്ദുൽ സലാം ഡോ.ഷൈജു ഹമീദ്, കണ്ണനല്ലൂർ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം പ്രസിഡൻ്റ് സുഭാഷ് , ടീം ബ്ലഡ് ഫോർ ലൈഫ്, ജമാ അത്ത് ഫെഡറേഷൻ സെക്രട്ടറി കണ്ണനല്ലൂർ നിസാം, ദേവിജ്ഞാന വിജയാനന്ദസരസ്വതി, പൂയപ്പള്ളി സ്കൂൾ ടീച്ചർമാരായ സിന്ധു, റാണി, സുജാത, നജീമ വാർഡ് മെമ്പർമാരായ ഹാഷിം നെടുമ്പന, ഗൗരിപ്രിയ, ബിനുജ സാമൂഹിക പ്രവർകരായ സീന കുളപ്പാടം ആമി ഇളം തെന്നൽ, ആശ വർക്കർ രമ,സി.ഡി.എസ് സജിത മോൾ, എ.ഡി.എസ്.സിനി കൊട്ടിയം മൈത്രി സംഘം പ്രസിഡൻ്റ് പ്രകാശ്,ബിജു സൂര്യ,ബ്രൈറ്റ് അസ്ഹർ, കൊല്ലം ജില്ല കൺട്രോൾ റൂം സർക്കിൾ ഇൻസ്പെക്ടർ കലാം, സന്നദ്ദ സേവാ പ്രവർത്തകർ, പുലമൺ ശ്രീ ദുർഗാ പ്രസിഡൻ്റ് ഗോപിനാഥ പിള്ള ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ സെക്രട്ടറി അനീഷ് യൂസുഫ്, പി.എച്ച് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

നവജീവൻ അഭയ കേന്ദ്രം റെസിഡൻ്റ്സ് മാനേജർ അബ്ദുൽ മജീദ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ, വെൽഫെയർ ഓഫീസർ ഷാജിമു എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News