ജി ഐ ഒ ഹയർ മീറ്റ് ’24 തുടങ്ങി

കൊണ്ടോട്ടി : ജി ഐ ഒ മലപ്പുറം പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹയർമീറ്റ് ’24 കൊണ്ടോട്ടി ഫേസ് മർകസിൽ തുടക്കമായി . ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, പഠനയാത്ര, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പഠന പ്രവർത്തനങ്ങൾ, ഡിബേറ്റ്, ഡോക്യുമെന്ററി സ്ക്രീനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കലാപരിപാടികൾ എന്നിങ്ങനെ വിവിധ സെഷനുകളിലായി 15ഓളം അതിഥികൾ പങ്കെടുക്കും.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സാജിത സി എച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ജി ഐ ഒ ജില്ലാ പ്രസിഡന്റ്‌ ജന്നത്ത് ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലയ്യിന, വൈസ് പ്രസിഡന്റ്‌ നസീഹ, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡന്റ്‌ അബ്ദുറഹിമാൻ സാഹിബ്‌ എന്നിവർ സംസാരിച്ചു.

ജില്ലാ സമിതി അംഗങ്ങളായ ഹയ, ബാദിറ, സഹ് വ , നഈമ, ഹുദ, നസ്‌ല, അമൽ, അൻഷിദ, ആരിഫ ജെൽന എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News