ഫര്‍ണിച്ചര്‍ കണ്ടെയ്നറില്‍ കടത്തിയ 27 കോടി രൂപ വിലമതിക്കുന്ന 13,000 കുപ്പി മദ്യം കുവൈറ്റ് പിടിച്ചെടുത്തു

കുവൈറ്റ്: ഒരു ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്ന ഒരു ദശലക്ഷം കുവൈറ്റ് ദിനാർ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) പിടിച്ചെടുത്തു. ഈ വർഷാരംഭത്തിന് ശേഷം രാജ്യത്ത് ഇറക്കുമതി ചെയ്ത ഏറ്റവും വലിയ മദ്യം പിടികൂടിയ സംഭവമാണിത്. ഷുവൈഖ് തുറമുഖത്ത് പിടിച്ചെടുത്ത കുപ്പികളുടെയും പാഴ്സലുകളുടെയും വൈവിധ്യമാർന്ന ശേഖരം പ്രദർശിപ്പിക്കുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. കള്ളക്കടത്ത് ഓപ്പറേഷനിൽ ഉൾപ്പെട്ട മൂന്ന് വ്യക്തികളെ തിരിച്ചറിയുകയും അവരെയും പിടിച്ചെടുത്ത മദ്യവും നിയമ നടപടികൾക്കായി അധികൃതർക്ക് കൈമാറുകയും ചെയ്തു. കസ്റ്റംസിൻ്റെയും ആഭ്യന്തര മന്ത്രലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മദ്യവ്യാപാരികൾക്കും പ്രൊമോട്ടർമാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ ‘ഓപ്പറേഷന്റെ’ ഭാഗമായാണ് മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.

മാധ്യമ പ്രവർത്തകൻ നിഖിൽ വഗേലിന് നേരെ ആക്രമണം; 10 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പുനെ: മുതിർന്ന മറാത്തി പത്ര പ്രവർത്തകൻ നിഖിൽ വാഗ്ലെയെ പൂനെ നഗരത്തിൽ വച്ച് ആക്രമിച്ച കേസിൽ ഫെബ്രുവരി 10 ശനിയാഴ്ച പത്തോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ദീപക് പോട്ടെ, ഗണേഷ് ഘോഷ്, ഗണേഷ് ഷെർള, രാഘവേന്ദ്ര മങ്കർ, സ്വപ്നിൽ നായിക്, പ്രതീക് ദേസർദ, ദുഷ്യന്ത് മൊഹോൾ, ദത്ത സാഗ്രെ, ഗിരീഷ് മങ്കർ, രാഹുൽ പയ്ഗുഡെ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 144-ാം വകുപ്പ് ലംഘിച്ചുവെന്നാരോപിച്ച് ബിജെപി, ശിവസേന (യുബിടി), കോൺഗ്രസ് എന്നിവയുടെ വാഗ്ലെ, പൂനെ സിറ്റി യൂണിറ്റ് പ്രസിഡൻ്റുമാർക്കെതിരെയും പൊലീസ് കേസെടുത്തു. പോലീസ് അനുമതിയില്ലാതെ പരിപാടി (നിർഭയ് ബാനോ’ പൊതുയോഗം) നടത്തിയതിനാലാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഭാജി കദം പറഞ്ഞു. ചില ബിജെപി പ്രവർത്തകർ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചപ്പോഴും താനും മറ്റു ചിലരും വാഗ്‌ലെയുടെ കാർ സംരക്ഷിക്കുകയായിരുന്നുവെന്ന് എഫ്ഐആർ അടിസ്ഥാനമാക്കി ഒരു…

ഉത്തമ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാപകമാക്കണം: എം.ഐ അബ്ദുൽ അസീസ്

മലപ്പുറം: ഉൽകൃഷ്ടവും ഉത്തമവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാകമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ‘സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും’ വിഷയത്തിൽ മലപ്പുറം ടൗൺ ഹാളിൽ ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹദീസ് നിഷേധത്തിന്റെ പേരിൽ യുക്തിവാദവും മതനിരാസ പ്രവണതകളും സമുദായത്തിലേക്ക് ഒളിച്ച് കടത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പ്രവാചക വചനങ്ങളെപ്പറ്റി പഠിക്കാനുള്ള അവസരങ്ങളും സന്ദർഭങ്ങളും വ്യാപകമാക്കുകയും ആദർശത്തിന്റെ കരുത്തിൽ നിന്നുകൊണ്ട് ആശയപരമായി സംവദിക്കുകയുമാണ് ചെയ്യേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് മൗദുദി സാഹിബിൻ്റെ പ്രവാചകൻ, പ്രവാചകത്വം ഹദീസ് നിഷേധം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ലക്ചറർ അബ്ദുൾ നസീർ അസ്ഹരി പുസ്തകം ഏറ്റുവാങ്ങി. സമീർ കാളികാവ് അധ്യക്ഷത…

മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും സെമിനാർ ശ്രദ്ധേയമായി

മലപ്പുറം: ടൗൺ ഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തകമേളയുടെ മൂന്നാം ദിവസം ‘മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ഇസ്ലാമിൽ ഏറ്റവും മഹത്വമായ പദവിയും അവകാശവുമാണ് സ്ത്രീകൾക്ക് നൽകിയിട്ടുള്ളത്. മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം ഇന്ന് ലിബറൽ സെക്കുലർ ലോകത്ത് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുതയാണ്. ഇസ്ലാമിന്റെ അവകാശങ്ങളിൽ നിന്നുകൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നവളാണ് മുസ്ലിം സ്ത്രീയെന്നും മുസ്‌ലിം സ്ത്രീകളുടെ ചിഹ്നങ്ങൾ പുരോഗമന വിരുദ്ധമായി അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നതും ഇസ്ലാമോഫോബിയയോടുള്ള താൽപര്യം മൂലമാണ്. സ്ത്രീയുടെ പദവിയും മഹത്വവും ഉയർത്തിയ ദർശനമാണ് ഇസ്ലാമെന്ന് പൊതു സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഷിഫാന എടയൂർ അദ്ധ്യക്ഷത വഹിച്ചു. പി റുക്സാന (ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം), അഡ്വ ത്വഹാനി (ഹരിത), ഷമീമ സക്കീർ (ഫ്രറ്റേണിറ്റി മൂവ്മെന്റ്), പി.പി നാജിയ, ജന്നത്ത് പി, സി.എച്ച് സാജിത എന്നിവർ സംസാരിച്ചു.

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട് എന്നാണ്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് റിലീസ് ചെയ്തത്. പ്രിഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ നെറ്റ്വർക്കുകളിൽ പങ്കുവച്ചു. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ…

ശ്വാന സംവാദം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

തെരുവിൽ മണ്ടുന്നൊരു ശ്വാനനും, പണക്കാരൻ തൻ വീട്ടിൽ വളർത്തുന്ന ശ്വാനനുമൊരു ദിനം, കണ്ടപ്പോൾ പരസ്‌പരം കൈമാറി കുശലങ്ങൾ, രണ്ടു പേരിലുമുള്ളോരന്തരം സംവാദമായ്‌! “നാമിരുവരും ശ്വാനരേലും ഞാൻ നിരത്തിലും നീയൊരു ബംഗ്ലാവിലും, കാരണമെന്തേ, ചൊല്ലൂ! മുടങ്ങാതെന്നും നിന്നെ കുളിപ്പിക്കുന്നൂ നിന്റെ മുതലാളിയേൽ ഞാനോ, വെള്ളമേ കാണാറില്ല! ചേലെഴും പാത്രത്തിൽ നീ ഭക്ഷണം കഴിക്കുമ്പോൾ ചേറെഴും നിലത്തിൽ ഞാൻ ഉച്ചിഷ്ടം ഭുജിക്കുന്നു! മഴയിൽ, വെയിലിലും, മകരത്തണുപ്പിലും മഞ്ഞിലുമെൻ ശയ്യയീ നിരത്താണല്ലോ നിത്യം! കമ്പിളി വസ്ത്രം നിന്നെയണിയിക്കുന്നൂ, ദേഹം കമ്പിച്ചു പോകും ശൈത്യ കാലമാകുകിൽ പിന്നെ! കാറിന്റെ മുൻ സീറ്റിൽ നീ, സഞ്ചരിക്കുമ്പോൾ, ഞാനോ കാതങ്ങൾ കയ്യും, കാലും കുഴഞ്ഞു നടക്കുന്നു! കാണുവോരെല്ലാം നിന്നെ, തഴുകി തലോടുമ്പോൾ കാണുമ്പോൾ തന്നെയെന്നെ കല്ലെറിഞ്ഞോടിക്കുന്നു! ജന്മത്തിലിരുവരും തുല്യർ നാമേലും ബത, ജീവിതത്തിലെന്തിത്ര വൈവിധ്യം സഹോദരാ” കാമ്യമാം സുഖ ജന്മം നേടുന്ന സുകൃതത്തിൻ കാര്യമെന്തെന്നാൽ കർമ്മ…

ഉക്രെയിനിന് സൈനിക സഹായ പാക്കേജ്: യുഎസ്, ജർമ്മൻ നേതാക്കൾ യുഎസ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡനും, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഉക്രെയിനിനുള്ള ദീർഘകാല സൈനിക സഹായ പാക്കേജ് അംഗീകരിക്കാൻ യുഎസ് നിയമനിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്യുന്ന പക്ഷം കിയെവിന് റഷ്യക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച, ഉക്രെയ്നിനുള്ള ഫണ്ട് പാസാക്കാത്തതിന് കോൺഗ്രസിനെ ബൈഡൻ വിമർശിക്കുകയും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അത് “ക്രിമിനൽ അവഗണന” പോലെയായിരിക്കുമെന്നും മുന്നറിയിപ്പും നല്‍കി. കിയെവിന് കോൺഗ്രസിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് പിന്തുണ നൽകുന്നതിനായി ബൈഡനെ സന്ദർശിക്കാന്‍ ഷോള്‍സ് എത്തിയ വേളയിലായിരുന്നു ബൈഡന്റെ പരാമര്‍ശം. “ഉക്രെയ്നെ പിന്തുണയ്ക്കാത്തതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൻ്റെ പരാജയം ക്രിമിനൽ അവഗണനയ്ക്ക് തുല്യമാണ്,” ബൈഡന്‍ ഓവൽ ഓഫീസിൽ പറഞ്ഞു. അത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനിർമ്മാതാക്കളിൽ നിന്ന് ഉക്രെയിനുള്ള സഹായത്തിൻ്റെ അഭാവം റഷ്യയെ നേരിടാനുള്ള അതിൻ്റെ ശേഷിയെ സാരമായി ബാധിക്കുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് വൈറ്റ്…

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പിടികൂടി

ഒട്ടാവ: കാനഡയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനായ ട്രക്ക് ഡ്രൈവര്‍ ഗഗന്‍‌ദീപ് സിംഗിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഏകദേശം 8.7 മില്യൺ യു എസ് ഡോളര്‍ മൂല്യമുള്ള കൊക്കെയ്നാണ് ഇയാള്‍ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ പറഞ്ഞു. വിൻഡ്‌സർ-ഡിട്രോയിറ്റ് ബോർഡർ ക്രോസിംഗിലാണ് ഗഗന്‍‌ദീപ് സിംഗ് പിടിയിലായത്. നിയന്ത്രിത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി രേഖകൾ പ്രകാരം, ഫെബ്രുവരി 5 ന് ഡിട്രോയിറ്റിലെ അംബാസഡർ ബ്രിഡ്ജിൽ സിബിപി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ‘വൻതോതിലുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയുമായി’ ഗഗന്‍‌ദീപ് സിംഗിനെ ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യൻ പൗരനും കാനഡയില്‍ സ്ഥിര താമസക്കാരനുമായ ഗഗന്‍‌ദീപ് സിംഗ് ഓടിച്ചിരുന്ന് ട്രക്ക് യു എസ് കാനഡ…

9 വയസ്സുകാരനെ കൊലപ്പെടുത്തിയ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിലിൽ മരിച്ചതായി പോലീസ്

മക്കിന്നി (ടെക്‌സസ്): കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി ഫെബ്രുവരി 6 നു മക്കിന്നി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിൽ മുറിയിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കോളിൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ഉടൻ തന്നെ മക്കിന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മാസത്തിന് ശേഷം ജനുവരി 20 ന് അദ്ദേഹം മരിച്ചു. 2023 ജനുവരിയിൽ സുബ്രഹ്മണ്യൻ തൻ്റെ മകൻ നാനിറ്റിൻ പൊന്നഴകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു പിന്നീട് ഗാരേജിൽ അബോധാവസ്ഥയിൽ രക്തം വാർന്നു കിടക്കുന്ന മകനെ ഭാര്യ കണ്ടെത്തി. സഹായത്തിനായി അവർ അയൽവാസിയുടെ വീട്ടിലേക്ക് ഓടി.സ്വയം വരുത്തിയ മുറിവുകൾ കാരണം ആശുപത്രിയിൽ ഒരാഴ്ച ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. അയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് ദൃശ്യമായ പാടുകളും തുന്നലുകളും ഉണ്ടായിരുന്നു.…

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും ഫെബ്രവുവരി 24-ന്

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 2024 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം കൗണ്‍സിലിന്റെ രക്ഷാധികാരിയായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെബ്രുവരി 24-ന് നിര്‍‌വ്വഹിക്കും. അതോടൊപ്പം എല്ലാ വര്‍ഷവും നടത്താറുള്ള ‘വേള്‍ഡ് ഡേ ഓഫ് പ്രയര്‍’ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (710N. Main St., Lombard, IL 60148) വെച്ച് നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ ബിനു അജിത് ‘I beg you…. Bear with one Another in Love’Ephesians4:1-3’ എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഘോഷണം നടത്തും. പലസ്തീന്‍ രാജ്യം ആണ് ഈ വര്‍ഷത്തെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള വിഷമ ഘട്ടങ്ങളില്‍കൂടി മാനവജാതി മുന്നോട്ടു നീങ്ങുമ്പോള്‍, ലോക സമാധാനത്തിനും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും, പകര്‍ച്ചവ്യാധികളുടെ ശമനത്തിന് വേണ്ടിയും അല്‍പ…