രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറ്റവാളിയായ ഹസൻ തല തുണികൊണ്ട് മറച്ചാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇത് ഇയാളെ പെട്ടെന്ന് കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളിൽ ഇയാള്‍ തല തുണികൊണ്ട് മൂടിയിരിക്കുന്നത് വ്യക്തമാണ്. റെയിൽവേ ട്രാക്ക് വഴിയാണ് ആനറയിലെത്തിയത്. ഇവിടെനിന്ന് വെൺപാലവട്ടത്തെത്തി ഉറങ്ങി. രാവിലെ ബസിൽ തമ്പാനൂരിലെത്തി. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ മുഖം കൂടുതൽ വ്യക്തമാണ്. കൊല്ലം ചിന്നക്കടയിലെ കംഫർട്ട് സ്റ്റേഷനിൽ വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.

വർക്കല അയിരൂർ സ്വദേശിയാണ് ഹസൻ. അലഞ്ഞുതിരിഞ്ഞ് ബ്രഹ്മോസിന് സമീപം കുട്ടിയും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തി രാത്രി പത്തു മണിയോടെ എല്ലാവരും ഉറങ്ങുന്നത് വരെ ഇവിടെയിരുന്നു. പിന്നീട് കുട്ടിയുമായി കടന്നുകളഞ്ഞു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹസൻ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ കുട്ടി ബഹളം വച്ചു. കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതോടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഹസൻ അവിടെ നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു.

Leave a Comment

More News