അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു

വാഷിംഗ്‌ടൺ ഡി സി : ഹൗസ് സീറ്റുകൾക്കും ഇലക്ടറൽ കോളേജിനും വേണ്ടിയുള്ള വിഭജന ആവശ്യങ്ങൾക്കായി അനധികൃത കുടിയേറ്റക്കാരെ സെൻസസിൽ കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം സെനറ്റ് ഡെമോക്രാറ്റുകൾ തടഞ്ഞു.

2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുകയും ദശലക്ഷക്കണക്കിന് അനധികൃത വിദേശികൾ തെക്കൻ അതിർത്തിയിൽ അതിക്രമിച്ച് കയറുകയും ചെയ്യുമ്പോൾ,  തിരഞ്ഞെടുപ്പ് സമഗ്രത ഉയർത്തിപ്പിടിക്കുന്ന റിപ്പ്ബ്ലിക്കൻ  പാർട്ടിയുടെ ശ്രമങ്ങളെ തകർക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു.

ഭാവിയിലെ ഏത് സെൻസസിലും യുഎസ് പൗരത്വ ചോദ്യം ഉൾപ്പെടുത്താൻ സെൻസസ് ബ്യൂറോ ആവശ്യപ്പെടും. 460 ബില്യൺ ഡോളറിൻ്റെ ചെലവ് പാക്കേജിൽ ഭേദഗതി ചേർക്കാൻ സെന. ബിൽ ഹാഗെർട്ടി (R-TN) നിർദ്ദേശിച്ചു.51 ഡെമോക്രാറ്റുകളും സ്വതന്ത്രരും ബില്ലിനെതിരെ വോട്ട് ചെയ്തു.

Leave a Comment

More News