മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് ഏപ്രില്‍ 13 ന്

ഡാളസ് :നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 10:30നു കരോള്‍ട്ടണിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസില്‍ നടക്കുന്നു

ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റെയ്ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്റര്‍ മീറ്റിംഗിന്റെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും ‘ഗാര്‍ഡന്‍ ഓഫ് ഈഡന്‍’ എന്ന വിഷയത്തെ കുറിച്ച്ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9 നു ആരംഭിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു സെന്റര്‍ മീറ്റിംഗിലേക്ക് എല്ലാവരെയും മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ എബ്രഹാം തോമസ് (സെന്റര്‍ പ്രസിഡന്റ്)
സിബി മാത്യു (സെന്റര് സെക്രട്ടറി)
സിബിന്‍ തോമസു (സെന്റര് വൈസ് പ്രസിഡന്റ്),
സിബു മാത്യു(സെന്റര്‍ ട്രഷറര്‍)

Leave a Comment

More News