ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ന്യൂയോർക്ക് ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഹെംപ്സ്റ്റഡിൽ ഉള്ള ഗുരു മന്ദിരത്തിൽ വച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മാർച്ച് 31 ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്.

പ്രസിഡണ്ട് ആയി സജി കമലാസനൻ, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ, ട്രഷറാർ സന്തോഷ് ചെമ്പാൻ, വൈസ് പ്രസിഡന്റ് ഭാസ്കരൻ രാഘവൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് എട്ടിക്കമലയിൽ, ജോയിന്റ് ട്രഷറാർ അനിത ഉദയ് എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോർഡ് മെമ്പർമാരായി ജനാർദ്ദനൻ അയ്യപ്പൻ, റെനിൽ ശശീന്ദ്രൻ, വിനയ രാജ് , ബോബി ഗംഗാധരൻ, പ്രസന്ന ബാബു എന്നിവരെയും തെരെഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി ബാബുരാജ് പണിക്കർ, ഷീജ സോമൻ, അജയൻ ഗോപാലൻ, ഗീത അനിൽ, സ്വർണകുമാർ മാധവൻ എന്നിവരെയും തെരെഞ്ഞെടുത്തു.

തദവസരത്തിൽ ട്രസ്റ്റീ ബോർഡ് ചേർന്ന് ചെയർമാൻ ആയി സഹൃദയൻ ഗംഗാധരപണിക്കരെ തെരെഞ്ഞുടുത്തു. തെരഞ്ഞെടുത്തവർ എല്ലാവരും സംഘടനയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഗുരു നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ഓഡിറ്റർമാരായി ജയചന്ദ്രൻ രാമകൃഷ്ണൻ, സമീർ സഹൃദയൻ, വുമൺസ് ഫോറം പ്രസിഡന്റ് ആയി ഇന്ദുലേഖ സന്തോഷ്, സെക്രട്ടറി ജ്യോതി ബോബി, യൂത്ത് ഫോറം പ്രസിഡന്റ് സഞ്ജയ് ചെമ്പാൻ എന്നിവരെയും തെരെഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News