ഡൽഹി വിമാനത്താവളത്തിൽ വ്യാജ പൈലറ്റ് പിടിയിൽ

ന്യൂഡല്‍ഹി: പൈലറ്റിൻ്റെ യൂണിഫോം ധരിച്ച് വിമാനത്താവളത്തിൽ കറങ്ങിനടന്ന വ്യാജ പൈലറ്റിനെ ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് പിടികൂടി ഡൽഹി പൊലീസിന് കൈമാറി.

ഏപ്രിൽ 25നായിരുന്നു സംഭവം. സിംഗപ്പൂർ എയർലൈൻസിൻ്റെ പൈലറ്റായി യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ആരും സംശയിക്കാതിരിക്കാന്‍ കഴുത്തിൽ ഐഡി കാർഡും തൂക്കിയിരുന്നു. എന്നാൽ പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇയാൾ പൈലറ്റല്ലെന്ന് വ്യക്തമായി. ഗൗതം ബുദ്ധ നഗർ സ്വദേശിയായ 24 കാരനായ സംഗീത് സിംഗ് എന്ന യുവാവാണ് വ്യാജ പൈലറ്റിന്റെ വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Leave a Comment

More News