വിവാദമായ മേയറുടെ കത്ത്: മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കരാർ ജോലിക്ക് പ്രാഥമിക പട്ടിക ആവശ്യപ്പെട്ട് മേയര്‍ അയച്ചു എന്ന പേരില്‍ പുറത്തു വന്ന വിവാദമായ കത്തിനെ സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

ഡി.ആർ. അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി അന്നാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേ സമയം ക്രൈംബ്രാഞ്ച് ഉടൻ കേസ് എടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ക​ത്തി​ന്‍റെ ഒ​റി​ജി​ന​ല്‍ ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ സാധിച്ചിട്ടില്ല.

ക​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്ക​ണ​മെ​ങ്കി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കേ​ണ്ടി വ​രും. അ​തി​നാ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ശുപാർശ ക്രൈം​ബ്രാഞ്ചിന് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

Print Friendly, PDF & Email

Leave a Comment

More News