പത്രസമ്മേളനത്തിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: എംവി ഗോവിന്ദൻ

തൃശൂർ: വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കഴിഞ്ഞ ദിവസം കൈരളിയിലെയും മീഡിയ വണ്ണിലെയും മാധ്യമപ്രവർത്തകരെ എറണാകുളത്ത് വിളിച്ചുവരുത്തി വാർത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ട ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് അനുവദിച്ചുകൊടുക്കാനാകില്ല. ഫാസിസത്തിലേക്കുള്ള യാത്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വേച്ഛാധിപത്യപരമായ ഗവര്‍ണറുടെ നടപടി കേരളത്തെ അപമാനിക്കാനുളള ശ്രമമാണ്, ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഏതറ്റവും വരെ പോകാന്‍ ഇടതുമുന്നണിക്ക് തടസ്സമില്ല.

ഗവര്‍ണര്‍ സമനില തെറ്റിയ പോലെ പെരുമാറുന്നു.ജനങ്ങള്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനു ആണ് ലഘുലേഖ വിതരണം.ജനങ്ങളെ അണിനിരത്തി മാത്രമേ ഗവര്‍ണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയു.മേയറുടെ കത്ത് വിവാദം തിരുവനതപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്.മേയറുടെ കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തില്‍ ബോധ്യമാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News