കെ എം ഏലിയമ്മ (95 )അന്തരിച്ചു

ഡാളസ്: പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ എം ഏലിയമ്മ (95 ) മെയ് 7നു രാവിലെ നിര്യാതനായി . കിഴക്കും മുറി കണ്ടത്തിൽ കുടുംബാംഗമാണ് .സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച (മെക്കിനി,ഡാളസ്) അംഗം സൂസൻ കുര്യാക്കോസിൻ്റെ മാതാവാണ് പരേത. അമേരിക്കയിൽ ധാരാളം സുഹൃദ് ബന്ധങ്ങളുള്ള ടീച്ചർ കെ എം ഏലിയമ്മ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു

മക്കൾ: സൂസൻ കുര്യാക്കോസ്- കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്)
കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ് (കുവൈത്ത്) ,ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്

ശവസംസ്‌കാരം വെള്ളിയാഴ്ച തിരുവല്ല സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ (പാലിയക്കര പള്ളി) പിന്നീട്

സൂസൻ കുര്യാക്കോസിൻ്റെ മാതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച വികാരി)അനുശോചിച്ചു

കൂടുതൽ വിവരങ്ങൾക്കു : കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) 214 436 3625

Leave a Comment

More News