കപ്പൽ യാത്രക്ക് അനുമതി നൽകണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസികളുടെ എക്കാലത്തെയും ദുരിതമാണ് വിമാന യാത്രാ ടിക്കറ്റ് ചാർജ്ജ് ചൂഷണം. ഇതിനൊരു പരിഹാരമെന്നോണം കടൽയാത്ര സാധ്യമാക്കാൻ കപ്പൽ കമ്പനികൾ മുന്നോട്ട് വരുന്നുണ്ട്. അവർക്ക് വേണ്ട അനുവാദം നൽകി പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹംസ തിരൂർ നിവേദനം അവതരിപ്പിച്ചു. സെക്രട്ടറി എകെ സൈതലവി സ്വാഗതവും കോട്ടയിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave a Comment

More News