കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ അമ്മമാരെ ആദരിച്ചു

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ മെയ് 12ാം തീയതി ഞായറാഴ്ച അമ്മമാരെ ആദരിച്ചു.

1900 ല്‍ ആനാ ജാര്‍വിസ് എന്ന സ്ത്രി തന്റെ അമ്മയായ ആന്‍ റീവ്‌സ് ജാര്‍വിസിന് കൊടുത്ത ആദരവിന്റെ തുടക്കമായിട്ടാണ് അമേരിക്കയില്‍ എല്ലാ വര്‍ഷവും മെയ് മാസം രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിവസമായി ആഘോഷിച്ചു വരുന്നത്.

മാതൃദിനമായ മെയ് 12ാം തീയതി ഞായറാഴ്ച കൊപ്പേല്‍ പള്ളിയില്‍ പരിശുദ്ധ കുര്‍ബാനക്കു ശേഷം ഫാദര്‍ ജിമ്മി എടക്കുളത്തില്‍ അച്ചന്‍ മാതൃത്വത്തിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്ന അമ്മമാരെ ഈശോയുടെ കൈകളില്‍ സമര്‍പ്പിക്കുകയും അങ്ങ് ദാനമായി നല്‍കിയ മക്കള്‍ക്ക് ജന്മം കൊടുത്ത് അങ്ങയുടെ നാമത്തിന് മഹത്വം നല്‍കി വളര്‍ത്തുന്ന ഇവരുടെ കഠിനാദ്ധ്വനത്തേയും പ്രയത്‌നങ്ങളെയും ആശിര്‍വദിക്കണമെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പിന്നീട് പള്ളിയില്‍ വന്ന എല്ലാം അമ്മമാര്‍ക്കും അച്ചന്‍ റോസാ പൂവ് സമ്മാനിക്കുകയും ചെയ്തു. അതിനു ശേഷം വുമന്‍സ് ഫോറം സംഘടനയിലുള്ള അമ്മമാര്‍ ഒരുമിച്ച് കൂടി കേക്കു മുറിക്കുകയും അതിനോടൊപ്പം ലഘു ഭക്ഷണം ഒരുക്കിയും മാതൃദിന ആഘോഷം ഗംഭീരമാക്കി.

Leave a Comment

More News