ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോ കലാമേള വന്‍ വിജയമായി

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മെയ് 4-ന് നടത്തിയ കലാമേള വന്‍ വിജയമായി. ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെന്‍ട്രല്‍ റീജിയണ്‍ ആര്‍.വി.പി ടോമി എടത്തിലും കൂടി ഉദ്ഘാടനം നടത്തി.

കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റെയ്‌നോവ് വരുണ്‍ കലാപ്രതിഭയായും, സ്‌ളോക നമ്പ്യാര്‍ കൊട്ടരത്ത് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ ഗ്രൂപ്പ് എ വിഭാഗത്തില്‍ (5-8 വയസ്സ്) റൈസിംഗ് സ്റ്റാറായി റോണിയും, ഗ്രൂപ്പ് ബി’ വിഭാഗത്തില്‍ (9-12 വയസ്) റൈസിഗ് സ്റ്റാറായി ജയ്ഡണ്‍ ജോസും ഗ്രൂപ്പ് സി-യില്‍ അഭിനന്ദ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

കലാമേളയുടെ വിജയത്തിനായി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ ആഷാ മാത്യു, ഡോ. സ്വര്‍ണം ചിറമേല്‍, ലിന്റാ ജോളീസ്, ശ്രീജയ നിഷാന്ത് എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിച്ചു. ഫോമാ സെന്‍ട്രല്‍ റീജിയണ്‍ സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ നിരവധി വോളണ്ടിയര്‍മാരും പരിപാടിയില്‍ സഹകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News