ബെന്‍സന്‍വിന്‍ തിരുഹൃദയ ക്‌നാനായ പള്ളി തിരുനാളിന് കൊടിയേറി

ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാളിന് കൊടിയേറി. കഴിഞ്ഞ നാല് ദിവസമായി നടന്ന കൂടാരയോഗതല ഒരുക്കത്തിന് ശേഷം വികാരി ഫാ.തോമസ് മുളവനാല്‍ തിരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റി. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. മെല്‍വിന്‍, ഫാ. കെവിന്‍ , ഫാ. ജോയല്‍പയസ് , ഫാ. റ്റോം. കണ്ണന്താനം എന്നിവരും തിരുക്കര്‍മങ്ങളില്‍ കാര്‍മികരായി.

വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തപ്പെട്ടു. തിരുനാള്‍ ഞായറാഴ്ച സമാപിക്കും. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Leave a Comment

More News