തളിപ്പറമ്പ്: ആശ്രിതരില്ലാതെ തെരുവുകളിലും മറ്റും കഴിയുന്ന വയോജനങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചുപോരുന്ന പഴയങ്ങാടി എയ്ഞ്ചല്‍സ് വാലിയിലേക്ക് മര്‍കസ് ആര്‍ സി എഫ് ഐ വാക്കറുകള്‍ വിതരണം ചെയ്തു. പരസഹായമില്ലാതെ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവിടുത്തെ അന്തേവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഉപകരണം എന്ന നിലയിലാണ് വാക്കറുകള്‍ നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ ഉപകരണങ്ങളും ചികിത്സാ സഹായങ്ങളും നല്‍കി വരുന്ന ആര്‍ സി എഫ് ഐയുടെ ക്ഷേമകാര്യ പദ്ധതിയുടെ ഭാഗമായാണ് വിതരണം നടന്നത്. ഭവന നിര്‍മാണം, ശുദ്ധജല പദ്ധതി, തൊഴില്‍ ഉപകരണ വിതരണം, അനാഥ സംരക്ഷണം, വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആര്‍ സി എഫ് ഐ നടത്തിവരുന്നത്. ചടങ്ങില്‍ ആര്‍ സി എഫ് ഐ സി.ഒ.ഒ സ്വാദിഖ് നൂറാനി, മര്‍സൂഖ് നൂറാനി, ശിഫാഫ്, മിദ്ലാജ് അമാനി സംബന്ധിച്ചു.
