ഫാ. എബ്രഹാം ജോസഫിനെ പ്രവാസി വെല്‍ഫെയര്‍ അനുസ്മരിച്ചു

ഫാ. എബ്രഹാം ജോസഫ് അനുസ്മരന സദസ്സില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ സംസാരിക്കുന്നു

ഖത്തര്‍: ഈയിടെ അന്തരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫിനെ പ്രവാസി വെല്‍ഫെയര്‍ അനുസ്മരിച്ചു.

പുരോഹിതനായിരിക്കെ തന്നെ വിവിധ ജനകീയ സമരങ്ങളോടൊപ്പം നിലകൊള്ളുകയും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ സധാ ഇടപെടുകയും വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുക വെല്‍ഫെയര്‍ പാര്‍ട്ടിക്കാണെന്ന് ഉറച്ചബോധ്യത്താല്‍ പാര്‍ട്ടിയോടൊപ്പം ആദ്യാവസാനം ചേര്‍ന്ന് നിന്നു. ആത്മീയ മേഖലയും രാഷ്ട്രീയവും ഒരേപോലെ സാമൂഹിക നന്മക്കും പുരോഗതിക്കും വേണ്ടി ഉപയോഗിക്കേണ്ടതാണെന്ന് ഉറച്ച് വിശ്വസിക്കുകയും അത് പ്രവര്‍ത്തി പദത്തില്‍ ചെയ്ത് കാണിക്കുകയും ചെയ്ത അദ്ദേഹം മൂല്യബോധമുള്ള രാഷ്ട്രീയക്കാര്‍ ഉയര്‍ന്ന് വരണമെന്ന് ഉണര്‍ത്തുകയും ചെയ്തു. ചെങ്ങറ പോലുള്ള ഭൂസമരങ്ങളില്‍ പങ്കെടുത്ത് മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിയും വന്നതും അനുസ്മരിച്ചു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി സി, അനീസ് റഹ്മാന്‍, മജീദ് അലി, റഷീദ് അലി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

video link

Leave a Comment

More News