ആദ്യകാല ഓർമകൾ പങ്കുവെച്ച് ‘ഗുരുവോരം’ സഖാഫി സംഗമം

കാരന്തൂർ: സഖാഫി ബിരുദധാരികളായ മർകസിലെ ആദ്യകാല മതവിദ്യാർഥികൾ ഏറെ കാലത്തിന് ശേഷം ഒരുമിച്ചുകൂടിയപ്പോൾ അനേകം ഓർമകളുടെയും മധുരനിമിഷങ്ങളുടെയും പങ്കുവെപ്പുവേളയായി അത്. 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥൻ സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ ‘ഗുരുവോരം’ എന്നപേരിൽ ഒരുമിച്ചുകൂടിയത്.

മർകസിന്റെ പഴയകാലം ഓർത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും പുരോഗമിച്ച സംഗമം കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അഹ്‌മദ്‌ ബാദുഷ സഖാഫി ചന്തിരൂർ, അബ്ദുൽ കരീം സഖാഫി പേഴക്കാപ്പിള്ളി, ഇബ്‌റാഹീം സഖാഫി ചുങ്കത്തറ, മുഹമ്മദ്‌ അലി സഖാഫി വഴിക്കടവ് ആശംസകൾ നേർന്നു. തുടർന്ന് നടന്ന വാർഷിക കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം നൽകി. അബ്ദുന്നാസർ സഖാഫി കെല്ലൂർ സ്വാഗതവും ഉമർ സഖാഫി മൂത്തേടം നന്ദിയും പറഞ്ഞു.

Leave a Comment

More News