മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറിയുള്‍പ്പടെ കാണാതായ അർജുനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി റഡാർ എത്തിച്ചു. മംഗളൂരുവിൽ നിന്നാണ് റഡാർ എത്തിച്ചത്. ഉരുൾപൊട്ടലുണ്ടായ സ്ഥലവും പുഴയും ആദ്യം പരിശോധിക്കും. സൂറത്കൽ എൻഐടിയിലെ സംഘമാണ് പരിശോധന ഏകോപിപ്പിക്കുന്നത്.

ദൗത്യം വളരെ ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ വ്യക്തമാക്കി. ലോറിക്ക് മുകളിൽ ആറ് മീറ്റർ മണ്ണ് ഉണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി.

ഈ മാസം 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. അര്‍ജുന്‍തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ്. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് യാത്ര തിരിച്ചത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ അറിയിച്ചിരുന്നു.

Leave a Comment

More News