അറ്റ്ലാന്റ (ജോര്ജിയ): പുന്റാകാനായിൽ വെച്ചു നടത്തിയ ഫോമായുടെ എട്ടാമത്തെ അന്താ രാഷ്ട്ര കൺവെൻഷനിൽ, അറ്റ്ലാന്റയില് നിന്നുളള കവയത്രി യും എഴുത്തുകാരിയുമായ അമ്മു സക്കറിയായെ “വിമെൻസ് എംപവർമെന്റ്”അവാർഡ് നൽകി ആദരിച്ചു. വർഷങ്ങളായി തന്റെ തൂലിക തുമ്പിലൂടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിക്കുന്ന ഒരതുലൃ പ്രതിഭയാണ് അമ്മു സക്കറിയ. അവർക്ക് ഈ അംഗീകാരം വളരെയധികം അർഹതപ്പെട്ടതാണെന്ന് റീജിയന്റെ വൈസ് പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ പ്രസ്താവിച്ചു. അമ്മു സക്കറിയയുടെ അഭാവത്തിൽ പുത്രനും ഫോമാ നാഷൺൽ കമ്മറ്റി അംഗവുമായ കാജൽ സക്കറിയ അവാർഡ് സ്വീകരിച്ചു.
More News
-
കണ്ണൂർ കോര്പ്പറേഷനില് യു ഡി എഫിന് വന് ഭൂരിപക്ഷം; എല് ഡി എഫിന് കനത്ത തിരിച്ചടി
കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷൻ കൗൺസിലിൽ 37 സീറ്റുകൾ നേടി യുഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനത്ത... -
കൊടുവള്ളിയില് എല് ഡി എഫ് സ്വതന്ത്രന് കാരാട്ട് ഫൈസല് പരാജയത്തിന്റെ രുചിയറിഞ്ഞു
കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ പരാജയപ്പെട്ടു. യുഡിഎഫിലെ പി പി മൊയ്തീൻ... -
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: ശാസ്തമംഗലം വാർഡിൽ ബിജെപിയുടെ ആര് ശ്രീലേഖ വിജയിച്ചു
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ ജനങ്ങൾക്ക് നന്ദി പറഞ്ഞു, “ശാസ്തമംഗലം വാർഡിൽ ഇതുവരെ ലഭിച്ചതിൽ വച്ച്...
