പ്രധാനമന്ത്രി മോദി ആദ്യമായി മുഹമ്മദ് യൂനുസുമായി ഫോണിൽ സംസാരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാരിൻ്റെ തലവൻ പ്രൊഫസർ മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അഭിപ്രായങ്ങൾ കൈമാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ അദ്ദേഹം ഉറപ്പു നൽകി.

Leave a Comment

More News