
കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്‍.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്‌കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്‌റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
