കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
More News
-
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ
മലപ്പുറം: നീതിക്ക് കരുത്താവുക സ്ത്രീ മുന്നേറ്റത്തിൽ അണിചേരുക എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലയിൽ തുടക്കമായി. ഇന്ത്യൻ... -
എസ് വൈ എസ് മാനവസഞ്ചാരം: സംസ്ഥാന സാരഥികൾക്ക് മർകസിൽ സ്വീകരണം നൽകി
കോഴിക്കോട് : പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നൽകിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾക്ക്... -
കുട്ടികളെ അറിയാം സിജി അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു....