പത്തനാപുരം സംഗമം പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു

ഡാളസ്: നാട്ടുകാരോടുള്ള സ്‌നേഹവും, കടപ്പാടും പുതുക്കുവാന്‍ പത്തനാപുരം സ്വദേശികള്‍ സണ്ണിവേലി, ടെക്‌സാസ്‌പാർക്കിൽ അഗസ്റ് മാസം 24 ശനിയാഴ്ച ഒന്നിച്ചു കൂടി.

പാസ്‌റ്റർ ജോൺ ഫിലിപ്പിന്റെ പ്രാര്ഥനയോടു കൂടി വിനോദ സംഗമത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു. അതികഠിനമായ ചൂട് പത്തനാപുരം സംഗമം സമ്മേളനത്തിൽ എത്തിയവരുടെ എണ്ണത്തിൽ സാരമായ കുറവ് കാണപ്പെട്ടു. എങ്കിലും സംഗമം ഉല്ലാസ വേളയാക്കി മാറ്റി.

വനിതകളുടെ ഉല്ലാസ പ്രോഗ്രാമുകൾക്ക് സാറ ടീച്ചർ, ലാലമ്മ ജോൺ എന്നിവർ നേതൃത്വം നൽകിയപ്പോൾ കുട്ടികൾക്ക് വേണ്ടി ഡോ.നിഷ ജേക്കബ് വിവിധ വിനോദ പരിപാടികൾ നടത്തി പിക്നിക് പ്രൗഢ ഗംഭീരമാക്കി.

അതികഠിനമായ ചൂട് പല കലാപരിപാടികൾക്കും തടസ്സമായി എങ്കിലും പ്രസിഡണ്ട് ഉമ്മൻ ജോണിന്റെ നേതൃത്വം പത്തനാപുരം സംഗമം രസകരമായ ആനന്ദ മുഹൂർത്തമാക്കി മാറ്റി.

വൈസ് പ്രസിഡണ്ട് സാം മാത്യു, സെക്രട്ടറി ജോൺസ് ഉമ്മൻ,ചാൾസ് വറുഗീസ്,ജോസ് തോമസ്,ഷിബു മാത്യു,സന്തോഷ്, വിനോദ് ചെറിയാൻ തുടങ്ങിയവരുടെ കൂട്ടായ ശ്രമം സംഗമം ഉല്ലാസ വേളയാക്കി മാറ്റുവാൻ കഴിഞ്ഞു.

രുചിയേറിയ നാടന്‍ വിഭവങ്ങള്‍ ഉല്ലാസവേളയില്‍ വിളമ്പി ഭക്ഷണം കഴിക്കുമ്പോഴും പഴയകാല ഓർമ്മകൾ പറഞ്ഞു സ്വദേശ സ്നേഹം ദൃഢമാക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

വിനോദപ്രദമായി സംഘടിപ്പിച്ച സംഗമം അന്യോന്യം ഹസ്തദാനം നൽകി രണ്ടു മണിയോടു കൂടി അവസാനിപ്പിച്ചു.

Leave a Comment

More News