പ്രസിഡൻഷ്യൽ ചർച്ചയിൽ കുടിയേറ്റക്കാരെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപ്

പെന്‍സില്‍‌വാനിയ: പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി കുടിയേറ്റക്കാരെ ആക്രമിച്ചു. ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിൽ എത്തിയിട്ടുള്ള പുതിയ ഹെയ്തിയൻ വംശജര്‍ പ്രാദേശിക നിവാസികളുടെ “പൂച്ചകളെയും നായകളേയും കൊന്നു തിന്നുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

ചർച്ചയ്ക്കിടെ, ട്രംപ് അവകാശപ്പെട്ടു, “സ്പ്രിംഗ്ഫീൽഡിൽ, അവർ നായ്ക്കളെ തിന്നുന്നു, അവർ പൂച്ചകളെ തിന്നുന്നു, അവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു. ഇതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്.” ഈ പ്രസ്താവനകളെ സ്പ്രിംഗ്ഫീൽഡിൻ്റെ സിറ്റി മാനേജർ അതിവേഗം വെല്ലുവിളിച്ചു, അത്തരം അവകാശവാദങ്ങള്‍ ശക്തമായി നിഷേധിക്കുകയും അവ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

Leave a Comment

More News